ടി.പി ഗൂഢാലോചന: സി.ബി.ഐ അന്വേഷണത്തിന് തടയുമായി കേന്ദ്രമന്ത്രി

ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സി.ബി.ഐയ്ക്ക് വിടരുതെന്ന ശക്തമായ ആവശ്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. പിണറായി വിജയനുമായി അടുപ്പമുള്ള ഇയാള്‍ ഹൈക്കമാന്‍ഡിലും കെ.പി.സി.സിയിലും ശക്തമായി ഇതിനെതിരെ വാദങ്ങള്‍ ഉന്നയിച്ചു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് അന്വേഷണ പ്രഖ്യാപനം വൈകിച്ചതെന്നറിയുന്നു. നിയമോപദേശത്തിന് ചില സാങ്കേതിക തടസങ്ങളുണ്ടെങ്കിലും താമസിക്കാതെ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നറിയുന്നു.
യു.ഡി.എഫും എല്‍ഡി.എഫും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഈ കേന്ദ്രമന്ത്രി വിവാദങ്ങളില്‍ ഇടപെടാതെ രഹസ്യമായാണ് കരുക്കള്‍ നീക്കുന്നത്. മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിണറായി വിജയന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഉണ്ടായ ദിവസം അദ്ദേഹം തങ്ങിയത് ഈ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു. എന്നാല്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സി.ബി.ഐ അന്വേഷണത്തിന് കേസ് വിടണമെന്ന ഉറച്ച നിലപാടിലാണ്. പക്ഷെ, ഹൈക്കമാന്‍ഡ് ഇടപെട്ടാല്‍ പ്രശ്‌നം വഷളാകും.
ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാണ് സി.പി.എം രക്ഷപെട്ടത്. രമയുടെ നിരാഹാര സമരവും അത്തരത്തില്‍ അട്ടിമറിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പൊതുസമൂഹം ആര്‍.എം.പിക്ക് അനുകൂലമായതിനാല്‍ അത് ഉപേക്ഷിച്ചു. പിന്നീടാണ് കേന്ദ്രമന്ത്രി വഴി സമ്മര്‍ദ്ദം ചെലുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha