ഹജ്ജ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.. എല്ലാ അപേക്ഷകരും നിബന്ധനകള്‍ പാലിക്കണമെന്ന് മന്ത്രാലയം

അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണിനായുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഇസ്‌ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അധികൃതര്‍ . രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും. രജിസ്‌ട്രേഷന്‍ നടപടിക്രമത്തില്‍ പുതിയ മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകരും നിബന്ധനകള്‍ പാലിക്കണമെന്ന് മന്ത്രാലയം.
അപേക്ഷിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഒരു അപേക്ഷയില്‍ മൂന്നുപേരെ വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, മറ്റ് ഗള്‍ഫ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കുറഞ്ഞത് 45 വയസ്സ് പൂര്‍ത്തിയായിരിക്കണം, മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ടാകരുത്. കൂടാതെ ഖത്തറില്‍ തുടര്‍ച്ചയായി 15 വര്‍ഷമെങ്കിലും താമസിച്ചവരുമായിരിക്കണം. കൂടെ ഒരാളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനായി കഴിയൂ.
ഹജ്ജിന് അപേക്ഷിക്കുന്നവര്‍ രാജ്യത്തെ ഏതെങ്കിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍നിന്ന് ശാരീരികക്ഷമത തെളിയിക്കുന്ന നിര്‍ബന്ധിത ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, അപേക്ഷകര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ നിക്ഷേപം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു സെക്യൂരിറ്റി തുകയായി കണക്കാക്കുകയും അവരുടെ തീര്‍ഥാടനത്തിനായി നീക്കിവെക്കുകയും ചെയ്യും. തീര്‍ഥാടകര്‍ക്ക് ഹജ്ജിനുള്ള ചെലവ് ഓണ്‍ലൈനായി അടക്കാന്‍ ഇലക്ട്രോണിക് പേമെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
27 ലൈസന്‍സുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നടപടികള്‍, പേമെന്റ് രീതികള്‍ എന്നിവ വിശദീകരിക്കുന്ന ഒരു വിഡിയോയും മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha