സിപിഎം സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ച് കോടിയേരി, പാര്‍ട്ടി ഭരണത്തിലുള്ളതുകൊണ്ട് എന്തും ആവാമെന്ന് ആരും വിചാരിക്കേണ്ട, സിപിഎമ്മില്‍ കലഹം

സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട അടുത്തകാലത്ത് ഉയര്‍ന്ന രണ്ടു വിവാദങ്ങളും പാര്‍ട്ടിക്കും സര്‍ക്കാരിനും മോശമല്ലാത്ത അവമതിപ്പ് ഉണ്ടാക്കിയതായി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി മുഖ്യമന്ത്രി സ്വീകരിച്ചതിനെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്രകമ്മറ്റിയംഗം എളമരം കരീമിനെ അന്വേഷിക്കാന്‍ നേതൃത്വം ചുമതപ്പെടുത്തുകയും ചെയ്തു.
പാര്‍ട്ടി ഭരണത്തിലുള്ളതുകൊണ്ട് എന്തും ആവാമെന്നാണ് പാര്‍ട്ടി പ്രാദേശിക നേതാക്കന്‍മാരുടെ ചിന്തയെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായമുണ്ടായി.
എറണാകുളം ജില്ലയില്‍ മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഉള്‍പ്പെട്ട തട്ടിക്കൊണ്ടു പോകല്‍ കേസും വടക്കാഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലന്‍ പി എന്‍ ജയന്തന്‍ ഉള്‍പ്പെട്ട കൂട്ടമാനഭംഗക്കേസുമാണ് പ്രധാനമായും ചര്‍ച്ച ചെയ്ത്. രണ്ടു കാര്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ സംഭവിക്കാന്‍ കഴിയാത്ത കാര്യമാണെന്നതിനാല്‍ കൂടുതല്‍ കരുതല്‍ നടപടിയുണ്ടാകും.
സെക്രട്ടേറിയേറ്റില്‍ എറണാകുളം സെക്രട്ടേറിയേറ്റില്‍ ഉണ്ടായ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിസ്ഥാനത്തുള്ള സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ജില്ലാക്കമ്മറ്റിയില്‍ തുടരുകയാണ്. അതുപോലെ തന്നെയാണ് ജയന്തനെ സസ്‌പെന്‍ഷന്‍ ചെയ്‌തെങ്കിലും കൗണ്‍സിലര്‍ സ്ഥാനം തല്‍ക്കാലം ഒഴിവാക്കിയിട്ടില്ല.
വ്യവസായികളുടെ തര്‍ക്കത്തില്‍ ഇടപെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എത്രയും വേഗം ഇയാള്‍ കീഴടങ്ങണമെന്നും യോഗം വിലയിരുത്തി. ജില്ലാക്കമ്മറ്റിക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യോഗം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്തത്. അതേസമയം വടക്കാഞ്ചേരി വിവാദത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി രാധാകൃഷ്ണനെതിരേ നടപടിയുണ്ടായില്ല.
നേരത്തേ തന്നെ ജയന്തന്‍ പേര് വെളിപ്പെടുത്തിയിരുന്നതായിട്ടായിരുന്നു ന്യയീകരണം. അതുപോലെ തന്നെ ഇരയുടെ പേര് മാധ്യമങ്ങളില്‍ വരാന്‍ പാടില്ല എന്നേയുള്ളെന്നും നിയമപരമായി കൈകാര്യം ചെയ്യേണ്ട ചെറിയ വിഷയം മാത്രമാണ് ഇതെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha























