രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് ഇന്ത്യാടുഡെ സര്‍വേ; മോദിയുടെ ഗുജറാത്ത് ആറാമത്; തമിഴ്‌നാട് രണ്ടാമതും ആന്ധ്ര മൂന്നാമതും

സമഗ്ര വികസനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് ഇന്ത്യാടുഡെ വാരികയുടെ ദേശീയ സര്‍വേ റിപ്പോര്‍ട്ട്. ആരോഗ്യം, ക്രമസമാധാനം, പരിസ്ഥിതി എന്നീ മേഖലകളില്‍ സര്‍വേപ്രകാരം കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ മേഖലയില്‍ രണ്ടാമതും കൃഷിയില്‍ മൂന്നാമതും. പത്തു മേഖലകളെയാണ് മികച്ച സംസ്ഥാനത്തെകണ്ടെത്തുന്നതിനായി പരിഗണിച്ചത്.
മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് രണ്ടാമതും ആന്ധ്ര മൂന്നാമതുമാണ്. ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡാണ് പട്ടികയില്‍ അവസാനം. ഗുജറാത്ത് ആറാമതും മധ്യപ്രദേശ് 11ാമതും രാജസ്ഥാന്‍ 13ാമതുമാണ്.
ഇന്ത്യാടുഡെ വാരികയ്ക്കുവേണ്ടി ഇന്‍ഡിക്കസ് അനലിറ്റിക്‌സാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ കഴിഞ്ഞവര്‍ഷം കേരളം രണ്ടാമതും 2014ല്‍ മൂന്നാമതുമായിരുന്നു. വലിയ സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും രണ്ടായി തിരിച്ചുള്ളതാണ് സര്‍വേ റിപ്പോര്‍ട്ട്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഗോവയാണ്. പുതുച്ചേരി രണ്ടാമതും ദില്ലി മൂന്നാമതുമുണ്ട്.
https://www.facebook.com/Malayalivartha























