ദേശീയപാതയില്‍ അടിമാലിക്കു സമീപം കാറും ബസും കൂട്ടിയിടിച്ച് 32 പേര്‍ക്കു പരുക്ക്

കൊച്ചി- മധുര ദേശീയപാതയില്‍ അടിമാലിക്കടുത്ത് ഈസ്‌റ്റേണ്‍ ഫാക്ടറിക്കു സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 32 പേര്‍ക്കു പരുക്ക്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
അടിമാലിയില്‍നിന്ന് കോതമംഗലത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസും കോതമംഗലത്തുനിന്ന് അടിമാലിയിലേക്കു വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് നിസാര പരുക്കുകളേയുള്ളൂ.
https://www.facebook.com/Malayalivartha























