അമ്മയെ എങ്ങനെ കൊല്ലാം എന്ന് പരീക്ഷണം നടത്തുന്ന മകന് ജോത്സ്യന്റെ മറുപടി

അമ്മയെ കൊന്നാല്‍ മോക്ഷം കിട്ടുമെന്ന് വിചാരിക്കുന്ന മക്കളുള്ള വല്ലാത്ത നാടായി കേരളം മാറുന്നു. അമ്മയെ എങ്ങനെ ഒഴിവാക്കാം ഞെട്ടേണ്ട ഇങ്ങനെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം കൂടുകയാണ്. 'അമ്മ മരിച്ചാല്‍ മാത്രമേ തനിക്കൊരു ജീവിതമുള്ളൂ' എന്ന് കരുതുന്ന മകനോട് ഒരു ജോത്സ്യന് പറയാനുള്ളത്
തന്റെ അമ്മ മരിച്ചാല്‍ മാത്രമേ തനിക്കൊരു നല്ല ജീവിതം കിട്ടു എന്ന് കരുതുന്ന മകനെ കുറിച്ച് ഒരമ്മ എഴുതിയ കത്തും അതിന് മറുപടി കൊടുക്കുന്ന ജോത്സ്യനും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്മയോടുള്ള മകന്റെ ക്രൂരമായ പെരുമാറ്റം കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് അമ്മ കരുതുന്നുണ്ടെങ്കിലും പിന്നീട് ആ തീരുമാനം മകന് ഉണ്ടാക്കാവുന്ന ഭവിഷത്തുകളെ ഓര്‍ത്ത് വേണ്ടെന്നു വയ്ക്കുന്നു.
ഇങ്ങനെ ദു:ഖിക്കുന്ന ഒരമ്മക്കു വേണ്ടി മകനോടാണ് ഹരി പത്തനാപുരമെന്ന ജോത്സ്യന്‍ തന്റെ ടിവി ചാനല്‍ പ്രോഗ്രാമിലൂടെ സംസാരിക്കുന്നത്. ക്ഷേത്രങ്ങളിലൊന്നും ദൈവമില്ലെന്നും അവിടെ പോയാല്‍ ലഭിക്കുന്നത് പോസീറ്റീവ് എനര്‍ജിയാണെന്നും ജോത്സ്യന്‍ പറയുന്നു. അമ്മയെയാണ് ദൈവത്തെ പോലെ കണക്കാക്കേണ്ടതെന്നും ചാത്തനും മറുതക്കൊന്നും നമ്മുടെ ജീവിതത്തെ ഒന്നും ചെയ്യാനാവില്ല എന്ന ജോത്സ്യന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്.
https://www.facebook.com/Malayalivartha























