അഞ്ചു സ്‌കൂള്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടിയിട്ടും ജോലി ലഭിച്ചില്ല: മുന്‍ ദേശീയതാരം തൂങ്ങിമരിച്ചതു ജോലി കിട്ടാത്ത നിരാശയിലെന്നു സൂചന

സ്വന്തം മകളെപ്പോലും ഓര്‍ത്തില്ലേ മോനേ. വീട്ടുകാരുടെ നിലവിളി അവസാനിക്കുന്നില്ല. നാടിനു വേണ്ടി കായിക മേഖലയില്‍ നേട്ടം കൊയ്തിട്ടും ജീവിതവിജയം നേടാനാകാത്തവരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. പൂഞ്ഞാര്‍ പനച്ചിപ്പാറ പുത്തന്‍പറമ്പില്‍ പി എസ് സുമേഷാ(25)ണു ജോലി കിട്ടാത്ത നിരാശയില്‍ ജീവനൊടുക്കിയത്.
അഞ്ചു സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും ജീവിതം ഇറച്ചിക്കടയില്‍ ഹോമിക്കേണ്ടി വന്നതില്‍ മനംനൊന്താണ് ഈ ഗുസ്തിതാരം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടരെ അഞ്ചുവര്‍ഷം ചാമ്പ്യനാവുകയും ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുകയും ചെയ്ത താരമാണു സുമേഷ്. കഴിഞ്ഞ ദിവസം സുമേഷിനെ വീട്ടിലെ കിടപ്പുമുറിയില്‍ കയറില്‍തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടിലെ കോള്‍ഡ് സ്‌റ്റോറേജിലായിരുന്നു സുമേഷിനു ജോലി. നല്ലൊരു ജോലി ലഭിക്കുന്നതിനു പലയിടങ്ങളിലും അപേക്ഷ നല്‍കിയിരുന്നു. സുമേഷിന്റെ നാല് സഹോദരങ്ങളും ഗുസ്തിതാരങ്ങളാണ്. ഇവര്‍ക്കും സ്ഥിരം ജോലിയില്ല. രശ്മിയാണു സുമേഷിന്റെ ഭാര്യ. മകള്‍: നിയ.
ജോലി ലഭിക്കാത്തതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു ലഭിച്ച ഡയറി പരിശോധിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു. 2005 മുതല്‍ 2010 വരെ പൂഞ്ഞാര്‍ എസ്എംവി സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ഗുസ്തിയില്‍ സുമേഷ് മെഡലുകള്‍ വാരിക്കൂട്ടിയത്.
https://www.facebook.com/Malayalivartha























