മന്ത്രി ജി സുധാകരനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടികാട്ടി; വാഹനം നിര്‍ത്തി എന്തിനാണ് സമരമെന്ന് മന്ത്രി ചോദിച്ചപ്പോള്‍ ഉത്തരമില്ലാതെ കോണ്‍ഗ്രസുകാര്‍

സമരക്കാര്‍ ശശിയാകുന്നത് ഇങ്ങനെ. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞ ആഴ്ച്ചയാണ് സപ്ലൈകൊ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസ് മാറി കോടതിയ്ക്ക് മുന്നിലെത്തി പരിഹാസ്യരായത്.
ഇപ്പോഴിതാ പുതിയതായി യൂത്ത് കോണ്‍ഗ്രസിന് അബദ്ധം പറ്റിയത് തിരുവല്ലയില്‍ വച്ചാണ്. തിരുവല്ലകമ്പഴ റോഡ് ബിഎം ബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയാണ് ഇത്തവണ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധം തനിക്ക് നേരെ എന്തിനാണ് എന്ന് മനസ്സിലാവാഞ്ഞ മന്ത്രി കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറയാന്‍ കാരണം ഉണ്ടായിരുന്നില്ല. സ്‌റ്റേറ്റ്കാര്‍ കണ്ട ആവേശത്തില്‍ കരിങ്കൊടി കാണിച്ച യൂത്തന്‍മാര്‍ ഇളിഭ്യരായി പരസ്പരം നോക്കിയ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു എന്നാണ് തിരുവല്ലയില്‍ നിന്നും അറിയുന്നത്.
https://www.facebook.com/Malayalivartha























