പൊലീസ് നടപടിക്കെതിരെ വിമര്‍ശനം രൂക്ഷം; ദേശീയഗാന വിഷയത്തില്‍ യുഎപിഎ ചുമത്തില്ല

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. സാമൂഹിക പ്രവര്‍ത്തനായ നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മതിയായ തെളിവുകളുടെ അഭാവത്തില്‍ നദീറിനെ പൊലീസ് വിട്ടയച്ചു.നദീറിനെ ഒരു കേസുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് വിളിച്ചുവരുത്തുകമാത്രമാണ് ചെയ്തതെന്നും തെളിവ് ഇല്ലാത്തതിനാല്‍ വിട്ടയച്ചെന്നും ഡിജിപി വ്യക്തമാക്കി. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ കമല്‍ സി ചവറയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. 124 എ വകുപ്പ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ ആ വകുപ്പ് നിലനില്‍ക്കില്ലെന്ന് തനിക്ക് അറിയാമെന്നും ഡിജിപി വ്യക്തമീറിനെ വിളിപ്പിച്ചത്. എന്നാല്‍ സംഭവ സമയത്ത് നദീര്‍ സ്ഥലത്ത് ഇല്ലായിരുന്നെന്ന് ബോധ്യമായെന്ന് ഡിജിപി പറഞ്ഞു.അതേസമയം കമല്‍ സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. കമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിനായി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തതെന്നും സിറ്റിപൊലീസ് കമ്മീഷണര്‍ സതീഷ് ബിനോ പറഞ്ഞു.
കമല്‍ സി ചവറയേയും സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ നദീറിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതിയിലാണ് എഴുത്തുകാരനായ കമല്‍ സി ചവറയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സെക്ഷന്‍ 124 എ പ്രകാരമാണ് കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കമലിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം രാത്രി യുഎപിഎ ചുമത്തിയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് നദീറിനെതിരെ യുഎപിഎ ചുമത്തിയത്.
പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പൊലീസ് യുഎപിഎ ദുരുപയോഗം ചെയ്തത് ശരിയായില്ലെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു. യുഎപിഎ ചുമത്തിയ കേസുകളില്‍ സര്‍ക്കാര്‍ തലത്തില്‍ പുന:രന്വഷണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. യുഎപിഎ ചുമത്തുന്നതിനെ പാര്‍ട്ടി എക്കാലവും എതിര്‍ത്തിട്ടുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടാവരുതെന്ന് വിഎസ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരള പൊലീസ് എന്ന് പൊലീസുകാര്‍ തിരിച്ചറിയണം എന്നും വിഎസ് പറഞ്ഞു.
https://www.facebook.com/Malayalivartha