ദേശീയഗാനം: ആര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കി. ദേശീയഗാനത്തെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരന്‍ കമല്‍സി ചവറക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനെതിരെ വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ദേശീയഗാനത്തോടുള്ള അനാദരവ് സംബന്ധിച്ചുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്‌ബോള്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാകാന്‍ പാടില്ല എന്നാണ് നിര്‍ദേശം.
എന്നാല്‍ ദേശീയഗാനത്തെ ആദരിച്ചില്ലെങ്കില്‍ കേസെടുക്കുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha