സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഒരു വിഭാഗം ബസ് തൊഴിലാളികള്‍ നിരക്ക് വര്‍ധനവിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ജനുവരി ആദ്യ വാരം മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കുക, കിലോമീറ്ററിന് 64 പൈസ എന്നത് 70 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്.
ബസ് നിരക്കിന്റെ കഴിഞ്ഞ തവണത്തെ വര്‍ധനവിന് ശേഷം ഡീസല്‍ വിലയില്‍ ആറ് രൂപയോളം വര്‍ധനവുണ്ടായെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി.സ്‌പെയര്‍പാര്‍ട്‌സ്, തൊഴിലാളികളുടെ കൂലി ഇവയില്‍ ഉണ്ടായ വര്‍ദ്ധനവ് ബസ് ഉടമകള്‍ മന്ത്രിയെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചാര്‍ജ് വര്‍ധനവ് ഇപ്പോഴില്ല എന്ന നിലപാടില്‍ തന്നെ മന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha