ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാന്റെ ഉറപ്പ്, കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങില്ലെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് വിവിധ തൊഴിലാളി യൂണിനുകള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കഴിഞ്ഞ മാസങ്ങളില്‍ വിതരണം ചെയ്യാനുള്ള ശമ്പള കുടിശ്ശിക ഈ മാസം 23 ന് മുമ്പായി നല്‍കുമെന്നും പെന്‍ഷന്‍ കുടിശ്ശിക രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണമായും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha