ചാലക്കുടിയില്‍ കെ.എസ്.ആര്‍.ടി.സിയും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ വിദ്യാര്‍ഥികളുമായി വന്ന ടെമ്പോ ട്രാവലറില്‍ കെ.എസ്.ആര്‍.ടിസി ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. വിജയഗിരി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ധനുഷ്‌കൃഷ്ണയാണ് മരിച്ചത്. 10 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ടെമ്പോ ട്രാവലറില്‍ തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha