ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യുഎഇയില്‍

പ്രതീക്ഷയോടെ പ്രവാസികള്‍.വെളുപ്പിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന യു.എ.ഇ സന്ദര്‍ശനം ആരംഭിച്ചു. വെളുപ്പിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ചു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം കൂടിയാണിത്. പ്രവാസികാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് താല്‍പര്യപൂര്‍വം കതോര്‍ക്കുകയാണ് പരദേശത്ത് ചേക്കേറിയ ലക്ഷക്കണക്കിന് മലയാളികള്‍. വെള്ളിയാഴ്ച ദുബൈയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. പ്രവാസിക്ഷേമനിധി പെന്‍ഷന്‍ ഉയര്‍ത്തുക, പ്രവാസി പുനരധിവാസ പദ്ധതി തയാറാക്കുക, സാധാരണ പ്രവാസികള്‍ക്കു വേണ്ടി നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രവാസലോകം മുന്നോട്ടു വെച്ചിരിക്കുന്നത്.
വ്യാഴാഴ്ച കാലത്ത് എമിറേറ്റ്‌സ് ടവറില്‍ വ്യവസായ വാണിജ്യ പ്രമുഖരുടെ സംഗമത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. സ്മാര്‍ട്ട് സിറ്റി അവലോകന യോഗവും ദുബൈയില്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണുന്ന പിണറായി വിജയന്‍ ഇടതുസര്‍ക്കാറിനു കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസി നയത്തെ കുറിച്ച് വിശദീകരിക്കും.
https://www.facebook.com/Malayalivartha