കേരളം കടുത്ത പ്രതിസന്ധിയില്‍: പുതുവത്സരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടിണി കിടക്കുമോ

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പുതുവത്സരത്തില്‍ പട്ടിണി കിടക്കാനുള്ള സാഹചര്യം സംജാതമാകുന്നു. പൊതുമേഖലാ ബാങ്കുകള്‍ വഴി നല്‍കിവന്നിരുന്ന ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് മാറുന്നതോടെയാണ് ശമ്പളം മുടങ്ങാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്.
ട്രഷറിയില്‍ ജീവനക്കാരില്‍ ബഹു ഭൂരിപക്ഷത്തിനും അക്കൗണ്ടില്ല. അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതേയുള്ളു. അഞ്ചര ലക്ഷം ജീവനക്കാര്‍ക്ക് ഡിസംബറിലെ ശേഷിക്കുന്ന പത്തു ദിവസം കൊണ്ട് അക്കൗണ്ട് എടുക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.അഥവാ അക്കൗണ്ട് എടുത്താല്‍ തന്നെ ജനുവരിയില്‍ കൃത്യസമയത്ത് ശമ്പളം മാറി നല്‍കാന്‍ കഴിയുമോ എന്നറിയില്ല.
ജനുവരിയിലെ ശമ്പളം ഒന്നാം തിയതി മുതല്‍ നല്‍കേണ്ടതുണ്ട്. അത് ട്രഷറി വഴി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തീരുമാനം അദിനന്ദിക്കപ്പെടേണ്ടതാണ്. സര്‍ക്കാരിന്റെ പണം സര്‍ക്കാര്‍ ട്രഷറി വഴി തന്നെയാണ് നല്‍കേണ്ടത്.പൊതുമേഖലാ ബാങ്ക് വഴിയല്ല. എല്ലാവരും ശമ്പളം മുഴുവനായി എടുക്കില്ല. ആയിരം രൂപയായാലും അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കും. ആയിരങ്ങളും നൂറുകളും ചേരുമ്പോള്‍ വലിയ തക വരും' അത് ബാങ്കിന്റെ ലാഭമാണ്. ജീവനക്കാര്‍ക്ക് ട്രഷറിയില്‍ അക്കൗണ്ട് ഉണ്ടായാല്‍ ശമ്പള അക്കൗണ്ടില്‍ നിന്നും ഉപയോഗിക്കാത്ത തുക അക്കൗണ്ടില്‍ തന്നെ കിടക്കും.
ബാങ്കുകളുടെ ലാഭത്തില്‍ ഇപ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ വരുന്ന ബാക്കി തുക വഹിക്കുന്ന പങ്ക് ചെറുതല്ല. അത് ട്രഷറിയില്‍ കിടക്കുകയാണെങ്കില്‍ ലാഭം സര്‍ക്കാരിനുണ്ടാകും.
എന്നാല്‍ മുന്നൊരുക്കങ്ങള്‍ കൂടാതെ ശമ്പളം ട്രഷറിയിലേക്ക് മാറുകയാണെങ്കില്‍ പുതിയ കറന്‍സി അച്ചടിക്കാതെ നരേന്ദ്ര മോദി നോട്ട് നിരോധിച്ചതു പോലിരിക്കും.
എന്നാല്‍ മുന്നൊരുക്കങ്ങള്‍ കൂടാതെ ശമ്പളം ട്രഷറിയിലേക്ക് മാറുകയാണെങ്കില്‍ പുതിയ കറന്‍സി അച്ചടിക്കാതെ നരേന്ദ്ര മോദി നോട്ട് നിരോധിച്ചതു
പോലിരിക്കും.മോദിയെ കുറ്റം പറയുന്ന ഐസക്ക് അത്തരമൊരു മണ്ടത്തരം കാണിക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha