ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ട്; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ എ ജയശങ്കര്‍

കെ കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന്റെ പ്രവര്‍ത്തന മികവിനെയും കൃത്യതയേയും വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ല, മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കേന്ദ്ര നേതാക്കള്‍ വരെയുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്കപ്പ് മരണം, ഏറ്റുമുട്ടല്‍ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹക്കുറ്റം, ഉറക്കെ തുമ്മിയാല്‍ യുഎപിഎ എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വകാര്യ ബസിന്റെ മിനിമം ചാര്‍ജ്ജ് ആറുരൂപയായി കുറയ്ക്കും എന്ന് ചില ശുദ്ധമാത്മാക്കളെങ്കിലും വ്യാമോഹിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മിനിമം ആറില്‍ നിന്ന് ഏഴാക്കിക്കൊണ്ട് നിരക്ക് ഏകീകരിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വേറെ മാര്‍ഗ്ഗമൊന്നും ഇല്ലെന്നാണ് പിണറായിയുടെ നിലപാട്. സര്‍ക്കാരിന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നും ഇല്ലെന്ന് പിണറായി സഖാവ് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്‍ഖെ കൈയ്യില്‍ ആകെയുള്ളത് പൊലീസിന്റെ ലാത്തി മാത്രമാണ്. അതുപയോഗിക്കുമ്പോള്‍ ആരും പരിഭവിക്കരുത്, പരാതി പറയരുത്. ജയശങ്കര്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha