സരിത ഡല്‍ഹിയില്‍ വന്നപ്പോള്‍ 16 തവണ ഫോണില്‍ സംസാരിച്ചെന്ന് തോമസ് കുരുവിളയുടെ മൊഴി

ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന് പറയപ്പെടുന്ന ദിവസം പതിനാറുതവണ സോളാര്‍ കേസ് പ്രതി സരിത എസ്‌നായരുമായി ഫോണില്‍ സംസാരിച്ചെന്ന് തോമസ് കുരുവിള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള സോളാര്‍ കമ്മിഷനില്‍ സമ്മതിച്ചു. ഇതില്‍ ആറുതവണ തോമസ് കുരുവിള സരിതയെയും 10 തവണ തിരിച്ചുമാണ് വിളിച്ചതെന്ന ഫോണ്‍വിളി രേഖകളുടെ വിശദാംശങ്ങളും കുരുവിള നിഷേധിച്ചില്ല.
സരിതയക്ക് സ്വന്തം കൈപ്പടയില്‍ മേല്‍വിലാസം എഴുതി നല്‍കിയതായി കുരുവിള ജസ്റ്റിസ് ജിശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. ഡല്‍ഹിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് സോളാര്‍ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കവെയാണ് താന്‍ മേല്‍വിലാസം നല്‍കിയതെന്നും കുരുവിള പറഞ്ഞു.എന്നാല്‍ സരിത മൊഴി നല്‍കിയതുപോലെ ഇത് 2012 ഡിസംബര്‍ 27ന് അല്ലെന്നും മേല്‍വിലാസം എഴുതി നല്‍കിയ തിയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും കുരുവിള പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് നല്‍കാന്‍ ഡല്‍ഹിയില്‍വെച്ച് ഒരുകോടി 10ലക്ഷം രൂപ തനിക്ക് കൈമാറിയെന്ന സരിതയുടെ മൊഴി തോമസ് കുരുവിള ഇന്നലെയും നിഷേധിച്ചു.
2012 ഡിസംബര്‍ 27ന് ഉമ്മന്‍ചാണ്ടി വിജ്ഞാന്‍ഭവനില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തോമസ് കുരുവിളയുടെ കൈവശം ഉമ്മന്‍ചാണ്ടിക്ക് നല്‍കാന്‍ പണം കൈമാറിയെന്നും ഇതിനുശേഷം തന്റെ ഡയറിയില്‍ തോമസ് കുരുവിള മേല്‍വിലാസം എഴുതി നല്‍കിയെന്നുമായിരുന്നു സരിത സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കിയത്. ഡയറിയിലെ കുറിപ്പിന്റെ കോപ്പിയും സരിത കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു. വെറും മേല്‍വിലാസം ആയിരുന്നില്ലല്ലോ കോട്ടയത്തെ കുരുവിളയുടെ ബിസിനസ് മേല്‍വിലാസവും വിശദാംശങ്ങളുമല്ലെ നല്‍കിയതെന്ന കമ്മിഷന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. ടിഎം അസോസിയേറ്റ്‌സ്, കോട്ടയം എന്നും പാര്‍ട്ട്ണര്‍മാരായ തോമസ് കുരുവിള, മേരി തോമസ് എന്നിവരുടെ പേരുകളും ഇ മെയില്‍ ഐഡിയുമാണ് കുരുവിള സരിതയ്ക്ക് എഴുതി നല്‍കിയതെന്നും കമ്മിഷന്‍ മുമ്പാകെ സമ്മതിച്ചു.
https://www.facebook.com/Malayalivartha