പോലീസില്‍ കരുതിക്കൂട്ടിയുള്ള നീക്കമെന്ന് പാര്‍ട്ടിക്ക് സംശയം: പിണറായി ബെഹ്‌റയെ ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു

സി പി എം ഔദ്യോഗിക നേതൃത്വവും കേന്ദ്ര നേതൃത്വവും പോലീസിനെതിരെ തിരിഞ്ഞതോടെ സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യമന്ത്രിക്ക് ശക്തമായ വിയോജിപ്പ് .സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ലോകനാഥ് ബഹ്‌റയെ ഫോണില്‍ ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു. വിഷയത്തില്‍ തനിക്കുള്ള അതൃപ്തി അദ്ദേഹം ആദ്യന്തര സെക്രട്ടറി നളിനി നെറ്റോയെയും അറിയിച്ചു.
ഭരണം അട്ടിമറിക്കാനുള്ള ശ്രമം പോലീസില്‍ തന്നെ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന തരത്തില്‍ വരെ വളര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രിയുടെ സംശയം.
കോടിയേരിയും വിഎസും പ്രകാശ് കാരാട്ടും പോലീസിനെതിരെ രംഗത്തെത്തിയത് തീര്‍ത്തും ഗൗരവമായെടുത്തിരിക്കുകയാണ് അദ്ദേഹം.ദേശീയ ഗാനത്തെ അപമാനിച്ചെന്നപേരില്‍ രാജ്യദ്രോഹ കുറ്റം രജിസ്റ്റര്‍ ചെയ്ത സംഭവം മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്ലീം യുവാക്കളെ തിരഞ്ഞു പിടിച്ച് കേസില്‍ പെടുത്തുന്നത് മനപര്‍വ്വമാണോ എന്നാണ് മുഖ്യമന്ത്രിയുടെ സംശയം.
ഫലത്തില്‍ മുഖ്യമന്ത്രി ബെഹ്‌റക്ക് എതിരായി തീര്‍ന്നിരിക്കുകയാണ്. ബെഹ്‌റയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി രഹസ്യമായി തേടുന്നുണ്ട്. അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുണ്ടോ എന്നതാണ് പ്രധാന സംശയം.
പോലീസ് നയം തിരുത്തണമെന്ന പി.ബി. നിര്‍ദ്ദേശം മുഖ്യമന്ത്രിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.പോലീസിന്റെ നടപടിയെ ആദ്യം മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്.എന്നാല്‍ ഇത് ബുദ്ധിമുട്ടാകുമെന്ന് കണ്ട് പോലീസ് മേധാവിയോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളം ഭരിക്കുന്നത് ബി ജെ പി അല്ലെന്ന തരത്തിലുള്ള താക്കീതാണ് മുഖ്യമന്ത്രി ബെഹറക്ക് നല്‍കിയത്.ചലച്ചിത്ര മേളയുടെ കാര്യത്തിലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പോലീസ് മേധാവിയെ അറിയിച്ചതായി സൂചനയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാണ് ബെഹ്‌റ ശ്രമിച്ചത്. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥനായ ബെഹ്‌റയെ സംബന്ധിച്ചടത്തോളം ഇത്തരം കാര്യങ്ങള്‍ ലഘുവായെടുക്കാന്‍ കഴിയില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത ബെഹറക്കുണ്ട്.
https://www.facebook.com/Malayalivartha