കെപിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി, ഡിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തി

ഡിസിസി പുനഃസംഘടനയില്‍ രാഷ്ട്രീയകാര്യ സമിതിയുടെ തിയതി കെപിസിസി തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സൗകര്യപ്രദമെങ്കില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താനായിട്ട് തിയതി പറയുന്നില്ലെന്നും ഡിസിസി പുനഃസംഘടനയില്‍ താനൊരു പരാതിക്കാരനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി ഉമ്മന്‍ ചാണ്ടിക്കും ഗ്രൂപ്പിനും ഉണ്ട്. അതിനാല്‍ 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനരോഹണത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഗ്രൂപ്പില്ലാതെയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് ഹൈക്കമാന്‍ഡ് പറയുന്‌പോഴൂം കേരളത്തിലെ യാഥാര്‍ഥ്യത്തോടു ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ ചേര്‍ന്നുപോകില്ലെന്ന് അറിയിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha