ധനകാര്യമന്ത്രിക്ക് തിരക്കില്ല, ഒരു മാസം കൊണ്ട് എഴുതിയ പുസ്തകത്തിന്റെ അച്ചടി തുടങ്ങിക്കഴിഞ്ഞു

ധനകാര്യമന്ത്രി തോമസ് ഐസക്ക് ഒരു മാസം കൊണ്ട് ഒരു പുസ്തകം എഴുതി പൂര്‍ത്തിയാക്കി. കള്ളപ്പണം മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന ഗ്രന്ഥത്തിന്റെ അച്ചടി തിരുവനന്തപുരത്ത് ആരംഭിച്ചു. തോമസ് ഐസക്ക് തന്നെയാണ് ഫേസ്ബുക്കിലൂടെ പുസ്തകം അച്ചടി തുടങ്ങിയ വിവരം അറിയിച്ചത്. കോട്ടക്കലില്‍ ചികിത്സയിലായിരുന്ന സമയത്താണ് പുസ്തകം എഴുതി തീര്‍ത്തത് എന്നാണ് മന്ത്രി പറയുന്നത്.
ഒരു മാസം കൊണ്ട് ഒരു പുസ്തകം എഴുതാന്‍ മാത്രം മറ്റൊരു പണിയുമില്ലേ കേരളത്തിന്റെ ധനകാര്യമന്ത്രിക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. രാജ്യം ഇത്രമാത്രം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകമെഴുത്ത് എന്നതാണ് ആളുകളുടെ ചോദ്യത്തിന് കാരണം.
കള്ളപ്പണത്തിനു പൂട്ടിട്ടതു കണ്ട് സാറ് പകച്ചുപോയി എന്നും പിന്നെ സമനിലതെറ്റി ആശുപത്രിയിലായെന്നുമാണു ആളുകള്‍ പറയുന്നത്. തോമസ് ഐസക്കിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നാണ് ഇത്. ഒരു മാസം കൊണ്ട് പുസ്തകം എഴുതിയത് സ്വയമാണോ അതോ വല്ല ഗോസ്റ്റ് റൈറ്ററും ഉണ്ടോ എന്നും ചോദിക്കുന്നവരുണ്ട്.
https://www.facebook.com/Malayalivartha



























