ലോകമെങ്ങുമുളള മലയാളികള്‍ക്ക് നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെങ്ങുമുളള മലയാളികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷ വേളയാണിത്. നിസ്വനോടും അടിച്ചമര്‍ത്തപ്പെട്ടവനോടും ഒപ്പം നിലയുറപ്പിച്ച ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഓര്‍മ്മിക്കുവാനും പങ്കുവയ്ക്കാനും ഇതവസരമൊരുക്കും.
മഹത്തായ സ്‌നേഹത്തിന്റെ സന്ദേശം പരത്തിയ യേശു ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തുവാനും പരസ്പരം സ്‌നേഹം പങ്കുവയ്ക്കുവാനും ഉതകുന്നതാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























