സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ഉന്തും തള്ളും; 6 വയസുകാരന്‍ തിളച്ചുകൊണ്ടിരുന്ന സാമ്പാറില്‍ വീണ് മരിച്ചു

തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന സാമ്പാര്‍ പാത്രത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ കട്ടങ്കൂര്‍ ഈഡുലറു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജയവര്‍ധന്‍ എന്ന കുട്ടിയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനായി ക്യൂ നില്‍ക്കുകയായിരുന്ന കുട്ടി സാമ്പാറിലേക്ക് വീഴുകയായിരുന്നു.
ഭക്ഷണത്തിനായി ക്യൂ നിന്നപ്പോള്‍ കുട്ടികള്‍ തമ്മില്‍ ചെറിയ ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കുട്ടി അപകടത്തില്‍ പെട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജയവര്‍ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ജില്ലാ കലക്ടര്‍ ഗൗരവ് ഉപ്പള്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു.
അതിനിടെ മരിച്ച കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും, സ്‌കൂളിലെ അധ്യാപകര്‍ക്കും, ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എന്‍ ജി ഒ രംഗത്തുവന്നു.
https://www.facebook.com/Malayalivartha



























