എംഎം മണിക്കെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു, കേസില്‍ പ്രതിയായവര്‍ മന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്

എംഎം മണിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ വിധിയെടുക്കണമെന്നും വിഎസ് പറഞ്ഞു. പുനലൂര്‍ കേസില്‍ പ്രതിയായവര്‍ മന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്.അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മണി മന്ത്രിസഭയില്‍ ഇരിക്കുന്നത് അധാര്‍മ്മികമാണ്.
മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്നും വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ ചോദിക്കുന്നു. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മണിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ മണിക്കെതിരെ കേസുണ്ടെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ടതില്ല എന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട്.
വി.എസ് ഇതിന് വിരുദ്ധമായി നിലപാടെടുത്തതോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. 1985ല്‍ അവസാനിപ്പിച്ച കേസില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ പ്രസംഗമാണ് പുനഃരന്വേഷണത്തിന് ആധാരമായത്. ഇതില്‍ മണി രണ്ടാം പ്രതിയാണ്.
https://www.facebook.com/Malayalivartha