മുന്‍ ബി എസ് എഫ് ജവാന്റെ വികൃതികള്‍; പഞ്ചാരയില്‍ തുടക്കം, അറസ്റ്റില്‍ അവസാനിപ്പിച്ച വ്യാജ ഫേസ്ബുക്ക് ഐ ഡിയില്‍ ഒടുക്കവും

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് യുവതിയെയും ബന്ധുക്കളെയും അപമാനിച്ച കേസില്‍ മുന്‍ ബി എസ് എഫ് ജവാനെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ അവലുക്കുന്ന് പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസ്(50) നെയാണ് അറസ്റ്റുചെയ്തത്.
എടവണ്ണ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഏപ്രില്‍മാസത്തിലാണ് ഫിസിയോതെറാപ്പിസ്റ്റായ പരാതിക്കാരിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ അടുക്കുന്നത്. ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും പരിചയം വളര്‍ന്നു. മെയ് ഇരുപതിനു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ നേരില്‍ക്കാണുകയും ചെയ്തു. ചാറ്റിങ്ങിനിടെ ബന്ധുക്കളുടെ ഫോട്ടോകള്‍ പരസ്പരം കൈമാറിയിരുന്നു.
ഇതിനിടെ ഇവര്‍ തമ്മില്‍ തെറ്റി. ഇതോടെ യുവതി പ്രതിയുടെ ഫേസ്ബുക്ക് ഐ ഡി ബ്ലോക്ക് ചെയ്തു.
ഈ വിരോധത്തില്‍ മുന്‍പ് കൈമാറിയിരുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് പ്രതി വ്യാജ ഫേസ്ബുക്ക് ഐ ഡികള്‍ നിര്‍മ്മിച്ചെന്നാണ് പരാതി. യുവതിയുടെ പേരിലും യുവതിയുടെ സഹോദരഭാര്യയുടെ പേരിലുമാണ് അക്കൗണ്ടുകള്‍ നിര്‍മ്മിച്ചത്. ഈ അക്കൗണ്ടിലൂടെ യുവതിയുടെ സഹോദരഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുകയും യുവതിയുടെ അക്കൗണ്ടില്‍ ടാഗ് ചെയ്യുകയുമായിരുന്നു. യുവതി എടവണ്ണ പൊലീസില്‍ പരാതിനല്കി. ആലപ്പുഴയിലെ വീട്ടില്‍വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാസങ്ങള്‍ക്കുമുമ്പാണ് ഇയാള്‍ ബി.എസ്.എഫില്‍നിന്ന് വിരമിച്ചത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha