മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്, ഭായിയോ ബഹനോം എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോഡി ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാഷ്ട്രത്തിന് വേണ്ടിയാണ് കുടുംബത്തെ ഉപേക്ഷിച്ചതെന്നാണ് മോഡി പറയുന്നത്. അതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടുവെന്ന് വി എസ് വിമര്‍ശിച്ചു.
നോട്ട് നിരോധനത്തോടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ പിടിച്ചുവെച്ച മോഡി വ്യവസായികളുടെ നാല്‍പതിനായിരം കോടി രൂപയുടെ കടമാണ് എഴുതി തള്ളിയത്. 50 ദിവസം കൊണ്ടെല്ലാം സാധാരണ നിലയിലാവും.
ഇതിനുള്ളില്‍ നോട്ട് നിരോധനം പരാജയമാണെന്ന് ബോധ്യപ്പെട്ടാല്‍ തന്നെ തൂക്കികൊന്നോള്ളൂ എന്നാണ് മോഡി പറഞ്ഞത്. ഇമ്മാതിരി വിടുവായത്തമാണ് മോഡി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും വി എസ് പറഞ്ഞു. ഭായിയോ ബഹനോം എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോഡി ചെയ്യുന്നത്. സമ്ബദ്ഘടനയെ അല്ല ജനങ്ങളെയാണ് മോഡി ക്യാഷ്‌ലെസാക്കിയതെന്ന് വി എസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha