രാജേഷിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി തക്കശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ അമ്മ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി

തിരുവനന്തപുരം മണ്ണന്തലയില്‍ തൂങ്ങി മരിച്ച രാജേഷിന്റെയും കുടുംബത്തിന്റെയും ദുരന്തം കണ്ണീര്‍കഥയാണ്. ഒന്നര വര്‍ഷം മുന്‍പ് മക്കള്‍ക്കു വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ചു പരാജയപെട്ടയാളാണ് രാജേഷ്. നാലാഞ്ചിറയില്‍ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ അന്ന് കേരളത്തെ നടുക്കിയിരുന്നു. നാലാഞ്ചിറ കുരിശടി ലൈനില്‍ സോപാനത്തില്‍ രാജേഷിന്റെ മക്കളായ വിഘ്‌നേശ്വരന്‍ (6 ) ശിവാനി (4 ) എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിരുന്നു. രാജേഷ് (35 ) 'അമ്മ ശ്രീകുമാരി (55 ) മൂത്ത മകന്‍ മഹേശ്വരന്‍ (10 ) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. വീട് അകത്തുനിന്നു പൂട്ടിട്ടിരുന്നതിനാല്‍ കതകു തള്ളിത്തുറന്നാണ് ബന്ധുക്കള്‍ അകത്തേക്കു കടന്നത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചിരുന്നെങ്കിലും രണ്ടു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ഭാര്യ ദേവിക്കു ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയായ പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശിയായ സഞ്ജു ദാസിനെ കുറിച്ചും ഈ ബന്ധത്തിന് സഹായം ചെയ്ത വ്യക്തികളെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. കുഞ്ഞുങ്ങളുടേയും ഭര്‍ത്താവിന്റേയും ജീവിതം പെരുവഴിയിലാക്കി ഇന്നലെ കണ്ട കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ച രാജേഷിന്റെ ഭാര്യ ദേവിയാണ് ഈ സംഭവത്തിലെ പ്രധാന വില്ലത്തി. ഇവരിപ്പോള്‍ തൃശ്ശൂരിലാണുള്ളത്.
രാജേഷിന്റെ ഭാര്യ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിലെ ജീവനക്കാരിയായിരുന്നു. മെയ് 21 പുലര്‍ച്ചെ ഇവരെ കാണാതാവുകയും കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നും രാജേഷ് പോലീസില്‍ പരാതി നല്കിരുന്നു .അന്വേഷണത്തില്‍ ഇവരെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തുകയും കോടതില്‍ ഹാജരാക്കിയ ദേവി രാജേഷിനൊപ്പം പോകാന്‍ തയ്യാറാവുകയും ചെയ്തില്ല. കോടതില്‍ ഭര്‍ത്താവില്‍ നിന്ന് വലിയ മാനസിക പീഡനം നേരിടേണ്ടി വരുന്നെനും അതിനാല്‍ കാമുകനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്നു ദേവി അറിച്ചത്. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ദേവിക്കു കോടതി അനുമതി നല്‍കുകയും ചെയ്തു. കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയില്‍ വേദനിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു ഒരുമിച്ചു ജീവിക്കാന്‍ രാജേഷ് തയ്യാറായിരുന്നതായി പോലീസ് പറഞ്ഞു . എന്നാല്‍ ഭാര്യയുടെ കോടതിലുള്ള വെളിപ്പെടുത്തലില്‍ രാജേഷ് തകര്‍ന്നു . സ്വകാര്യ ഹൗസിങ് ഫിനാന്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാജേഷ് ഇതിനുശേഷം കുറച്ചു ദിവസങ്ങളായി ജോലിക്കു പോകാറില്ലായിരുന്നു .രാജേഷ് മുഴുവന്‍ സമയം മക്കളോടൊപ്പമായിരുന്നു സമയം ചെലവഴിച്ചിരുന്നത് .
മക്കളെ കൊലപ്പെടുത്തിയ കേസില്‍പ്പെട്ട് ജയിലിലായ രാജേഷിന്റെ അഭാവത്തില്‍ ദേവി വിവാഹമോചനം നേടിയെടുക്കുകയും തൃശൂരില്‍ കാമുകനോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. സഞ്ചുദാസ് ആരംഭിച്ച തൃശ്ശൂരിലെ പുതിയ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ദേവി ഇപ്പോള്‍ ജോലിചെയ്ത് വരുന്നു.
തകര്‍ന്നുപോയി രാജേഷ്. കുറ്റബോധം ഏറെ അലട്ടിയിരുന്നു. ആകെയുണ്ടായിരുന്ന മകനേയും ആവശ്യപ്പെട്ട് ദേവി കോടതിയെ സമീപിച്ചപ്പോള്‍ ജീവിതത്തില്‍ നിന്ന് ആത്മഹത്യയിലൂടെ ഒളിച്ചോടുകയായിരുന്നു രാജേഷിന് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം. പിന്നീട് പേരൂര്‍ക്കട സി.ഐ. സുരേഷ് കേസന്വേഷിക്കുകയും, രാജേഷ്, സഞ്ചുദാസ്, ദേവി, ദേവിയുടെ സഹപ്രവര്‍ത്തകരായ ചിലരെയും കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡിയെയും ചേര്‍ത്ത് എഫ്.ഐ.ആര്‍ എടുക്കുകയും ചെയ്തു. ഉന്നതതല ഇടപെടലുകളെത്തുടര്‍ന്ന് കമ്പനി എം.ഡി.യെ തുടരന്വേഷണത്തില്‍ കേസില്‍ നിന്നൊഴിവാക്കിയത് മറ്റൊരു വിവാദമായിരുന്നു.
ഇതെല്ലാം കാണിച്ചാണ് രാജേഷിന്റെ വിധവയായ അമ്മ സങ്കടഹര്‍ജിയുമായി അധികൃതരെ കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ഉത്തത ഇടപെടലും ഒത്താശകളും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പരാതിയില്‍ ആരോപിക്കുന്നു. എഫ് ഐ ആറിലെ തിരിമറിയും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതുവരെ കേസില്‍ നിന്നും പിന്നോട്ടില്ലെന്ന് രാജേഷിന്റെ അമ്മയുടെ സഹോദരന്‍ ശ്രീധരന്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു. അടുത്ത ഘട്ടമായി പ്രസ്‌ക്ലബില്‍ മീറ്റിംഗ് നടത്താനും പ്രക്ഷോഭപരിപാടികള്‍ ആലോചിക്കാനുമാണ് കുടുംബം ആലോചിക്കുന്നത്. രാജേഷിന്റെ മൂത്തമകന്‍ മഹേശ്വര്‍ മാത്രമാണ് ഇന്ന് ഈ കുടുംബത്തില്‍ അവശേഷിക്കുന്നത്. മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ അധികൃതര്‍ കനിയുമെന്നാണ് വിധവയായ ഈ അമ്മയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha