സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു

സൗമ്യ വധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുറന്ന മനസ്സോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha