ടിപി വധക്കേസ് പ്രതികള്‍ക്ക് വക്കാലത്തുമായി പി ജയരാജന്‍; അര്‍ഹതയുണ്ടായിട്ടും പരോളില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍

തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കോടതിയുടെ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ജയില്‍ ഉപദേശക സമിതിക്ക് മതിയായ കാരണമില്ലാതെ ഇവരെ വീണ്ടും ശിക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടോയെന്നും ജയരാജന്‍ ചോദിക്കുന്നു.
ജയിലുകള്‍ തടവറകള്‍ മാത്രമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.ആധുനിക ലോകത്ത് ജയിലുകളെ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയായാണ് സമൂഹം പരിഗണിക്കുന്നത്.അതിന്റെ ഭാഗമായി കുറ്റവാളികാളെന്നു വിധിക്കപ്പെട്ടവര്‍ക്ക് തിരുത്തലിനുള്ള അവസരമാണ് നല്‍കേണ്ടതെന്നാണ് പുതിയ വീക്ഷണം. എന്ന് തുടങ്ങിയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരിക്കാനുള്ള നിയമവിരുദ്ധ ഇടപെടലാണ് യുഡിഎഫ് ഭരണകാലത്തുണ്ടായത്. ലരവര്‍ഷക്കാലമായി അവര്‍ക്ക് പരോള്‍ കിട്ടിയിട്ടില്ല.ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളാണ് ഈ ദൌത്യം ഏറ്റെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha