രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനാവില്ലെന്നു ചെന്നിത്തല

മുത്ത്വലാഖിന്റെ പേരില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദി നൂറ് ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 54ാം വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വെളിച്ചം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യമാണ്. അവിടെ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സമൂഹം തടയും. ഇത് ഭരണകൂടം തിരിച്ചറിയണം. ഇസ്ലാം മതത്തെ ബോധപൂര്‍വമായി അവഹേളിക്കാനും താറടിക്കാനും രാജ്യത്തെ ഭരണകൂടം ശ്രമിച്ച് വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























