വിജിലന്‍സ് വന്‍വിവാദത്തില്‍: ഐഎഎസുകാര്‍ തുറന്നപോരിന്... എല്ലാവര്‍ക്കുമെതിരെ മനപൂര്‍വ്വം കള്ളക്കേസെടുക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ പകപോക്കലിന് സര്‍ക്കാര്‍ കുടപിടിക്കുന്നെന്നും ആക്ഷേപം

വിജിലന്‍സിന്റേതെല്ലാം കള്ളവാദങ്ങള്‍. നടത്തുന്നത് പകപോക്കല്‍മാത്രം. നിലവിലെടുത്ത കേസുകള്‍ ഇതിന് തെളിവെന്നാരോപിച്ചും, ഉന്നതോദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ചും ഐ.എ.എസുകാര്‍ ഒന്നടങ്കം സമരത്തിന്. ഇതിനു മുന്നോടിയായി കേരള കേഡര്‍ ഉദ്യോഗസ്ഥര്‍ നാളെ കൂട്ടഅവധിയെടുക്കും.ഐ.എ.എസുകാരെ മതിയായ തെളിവില്ലാതെ കേസില്‍ പ്രതിയാക്കുന്നതിനെതിരേ ചീഫ് സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിജിലന്‍സിന്റെ കള്ളക്കളികള്‍ എന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്ന സമയത്തെത്തുന്ന ബാര്‍കോഴ ആരോപണവും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി അവധിയിലാണെന്നും റിപ്പോര്‍ട്ട്. മുന്‍മന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി നജുമല്‍ഹസന്‍ മൂന്നാഴ്ചത്തെ അവധിയില്‍. വിജിലന്‍സ് ആസ്ഥാനത്തുനിന്നുള്ള സമര്‍ദ്ദഫലമായാണ് അവധിയെന്നു സൂചന. ബാര്‍കേസില്‍ മാണിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തെളിവുകളുണ്ടാക്കണമെന്ന അന്ത്യശാസനമാണ് ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കിയത്. വ്യാജതെളിവുണ്ടാക്കാന്‍ തനിക്കാവില്ലെന്നു ഡിെൈവസ്പി മേലുദ്യോഗസ്ഥരെ അറിയിച്ചു. വിജിലന്‍സ് എടുത്ത കേസുകളുടെ എല്ലാം വിശ്വാസ്യത അടുത്തിടെ ചോദ്യംചെയ്യപ്പെടുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പരക്കെ ആരോപണം. കെ എം മാണിക്കെതിരെ മുമ്പെടുത്ത പലകേസുകളിലും തെളിവ് കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല. കെ ബാബുവിനെതിരെ എടുത്ത കേസില്‍ വിജിലന്‍സിന് കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്.
ഉന്നതര്‍ പലര്‍ക്കുമെതിരെ എടുക്കുന്ന കേസുകള്‍ വിജിലന്‍സ് ഡയറക്ടറുടെ പകപോക്കല്‍ കൂടിയാണെന്ന വാദം ഉയരുന്നതിനിടെ കലഹം കത്തിപ്പരുകയാണ്. പെട്ടെന്ന് ഐഎസുകാരെ ചൊടിപ്പിച്ചത്
ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ രണ്ടാംപ്രതിയാക്കിയതാണ്. വിജിലന്‍സ് ഡയറക്ടര്‍ പദവി ദുരുപയോഗം ചെയ്ത്, എതിരഭിപ്രായം പറയുന്നവരെയെല്ലാം കേസില്‍ കുടുക്കുന്നു. തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ അന്വേഷണം അവസാനിപ്പിച്ച കേസ് പോലും പ്രതികാരമനോഭാവത്തോടെ തിരിച്ചെടുക്കുന്നുവെന്ന് ഐ.എ.എസ്. അസോസിയേഷന്‍ ആരോപിക്കുന്നു. കള്ളക്കേസില്‍ കുടുക്കി മലബാര്‍ സിമെന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതു സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നു ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും അറിയിച്ചെങ്കിലും മുഖ്യമന്ത്രി മൗനംപാലിച്ചു. ഇതെല്ലാം അസോസിയേഷന്‍ അക്കമിട്ട് നിരത്തി ആരോപിക്കുന്നു.
അതേസമയം, അവധിയിലാണെങ്കിലും അടിയന്തരഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ജില്ലാ കലക്ടര്‍മാരോടും സബ് കലക്ടര്‍മാരോടും അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരേ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രി മൗനം തുടര്‍ന്നാല്‍ സമരം ശക്തമാക്കും. കൂട്ടഅവധിയെടുത്തശേഷം കേഡര്‍ മാറ്റം ആവശ്യപ്പെടാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഇപ്പോള്‍തന്നെ പല ഫയലുകളിലും ഐ.എ.എസുകാര്‍ ഒപ്പിടുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭരണം പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. ഭൂമികയ്യേറ്റം അടക്കം നിരവധി ആരോപണം ജേക്കബ് തോമസിനെതിരെ ഉണ്ടായിട്ടും സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഐഎഎസുകാര്‍ ഒന്നടങ്കം പറയുന്നു. സര്‍ക്കാരിന് വിഷയം കീറാമുട്ടിയായിരിക്കുന്നതിനാല്‍ സിങ്കത്തെ ശാസിച്ചതുപോലെ ജേക്കബ് തോമസിനെ സര്‍ക്കാര്‍ എങ്ങനെ നിലക്കുനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha