സൂപ്പര്‍ സ്റ്റാറുകള്‍ ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ ലജ്ജിച്ചു തല താഴ്ത്തുമെന്ന്

ലോക പ്രശസ്ത നടന്‍ ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലജ്ജിച്ചു തലതാഴ്ത്തുമെന്ന് മന്ത്രി ജി സുധാകരന്‍. കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരാണ്. എന്നാല്‍, അവസാന ശ്വാസം വരെ കലാജീവിതം സാധാരണക്കാര്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചയാളാണ് ചാപ്ലിന്‍. നൂറു കോടി മുടക്കി സിനിമയെടുത്തു എന്നു പറയുന്നതില്‍ കാര്യമില്ല. രണ്ടു കോടി മുടക്കി സിനിമ നിര്‍മ്മിച്ചാലും അത് ഉന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. കഥകളിയും ഓട്ടന്‍തുള്ളലും പോലുള്ള സുകുമാരകലകള്‍ മഹത്തരമാണെന്ന് സായിപ്പ് പറഞ്ഞാലേ മലയാളിക്ക് ബോധ്യപ്പെടുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha