എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീടുകയറി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വടക്കേമലയില്‍ പ്രകാശനാ(46)ണ് അറസ്റ്റിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഉപദ്രവശ്രമം നടന്നത്. അമ്മയോടും മുത്തശിയോടും കുട്ടി വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വിവരമറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി മൊഴിയെടുത്തശേഷം രാമപുരം പോലീസില്‍ അറിയിച്ചതിനേത്തുടര്‍ന്നാണു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണു പ്രകാശന്‍.
https://www.facebook.com/Malayalivartha