സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 53.50 രൂപ കുറച്ചു

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 53 രൂപ 50 പൈസയാണ് കുറയുക. രാജ്യാന്തര വിപണിയിലെ വില കണക്കെലിടുത്താണ് എണ്ണക്കമ്പനികളുടെ നടപടി. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക സിലിണ്ടറിന്റെ വില കുറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 107 രൂപയായിരുന്നു കുറച്ചത്. 15 ദിവസം കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്ന് വില നിര്‍ണയം നടത്താറുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില കുറയ്ക്കുവാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. സിലിണ്ടറിന് 53 രൂപ 50 പൈസയാണ് കുറയുക. നിലവില്‍ 12 സിലിണ്ടറുകളാണ് 1 വര്‍ഷം സബ്‌സിഡിയോടെ ഉഭഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാകും വിലക്കുറവ് ബാധകമാകുക. അതേസമയം വിമാന ഇന്ധനത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് വരുത്താനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha