ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സി.പി.എം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സി.പി.ഐ വിട്ടുകൊടുക്കാത്ത സാഹചര്യത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താരതമ്യേന പ്രവര്‍ത്തകര്‍ കുറവായ ആറ്റിങ്ങലില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തിരുവനന്തപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് എല്‍.സി സെക്രട്ടറിമാര്‍ നിര്‍ദ്ദേശം നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തിയ എ.സമ്പത്ത് എം.പി ആറ്റിങ്ങലില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് സി.പി.എം.
ചന്ദ്രശേഖരന്റെ കൊലപാതകം, പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ സി.പി.എമ്മിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് സി.പി.ഐയെ ഒറ്റപ്പെടുത്താന്‍ രഹസ്യമായി തീരുമാനിച്ചത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് തിരിച്ചു പിടിക്കാന്‍ ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ അത് നടന്നില്ല.
അതേസമയം ബി.ജെ.പിക്ക് വോട്ട് മറിച്ച് വില്‍ക്കാന്‍ സി.പി.എം നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് വഴി മറ്റ് മണ്ഡലങ്ങളിലെ വോട്ട് വാങ്ങാനാണ് ശ്രമമെന്നും അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha