കസ്തൂരി രംഗന്‍ വിഷയത്തില്‍ രാജിവെക്കാന്‍ മടിക്കില്ലെന്ന് കെഎം മാണി, കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള കടര് വിജ്‌ഞാപനം ഇന്ന് പുറത്തിറക്കും

കസ്തൂരി രംഗന്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി കെഎം മാണി രംഗത്തു വന്നു. കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. മറിച്ച് സംഭവിച്ചാല്‍ രാജിവെക്കുന്നതിന് തനിക്കോ കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കോ വിമുഖതയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചുള്ള കരട് വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. 123 പരിസ്ഥിതി ലോല വില്ലേജുകളിലെ ജനവാസ മേഖലകളായ 2550 ചതുരശ്രകമിലോമീറ്റര്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് മന്ത്രാലയം പരിഗണിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് സാധ്യത. കേരളത്തിലെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ആശങ്കകളില്‍ വ്യക്ത വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha