ശ്രീലേഖയെ മാറ്റിയത് ഐ.എ.എസ്. യോഗം മറച്ചു വച്ചതിനാല്‍... ശ്രീലേഖക്ക് നിരീക്ഷണത്തിന്റെ ചുമതല നല്‍കിയെങ്കിലും മറച്ചു വച്ചതില്‍ ശക്തമായ പ്രതിഷേധം

ഐ.എ.എസുകാര്‍ ധനസെക്രട്ടറി കെ.എം. എബ്രഹാമിന്റെ മുറിയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അവധിയെടുക്കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയില്‍ നിന്നും മറച്ചു വച്ചതു കാരണമാണ് ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും ശ്രീലേഖയെ മാറ്റിയത്.
ഐ.എ.എസുകാരുടെ യോഗവിവരം ശ്രീലേഖ കൃത്യമായി അറിഞ്ഞിരുന്നു. സെക്രട്ടേറിയറ്റിലെ മുറിയില്‍ യോഗം നടക്കുമ്പോള്‍ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഓഫീസ് മുറിക്ക് പുറത്തുണ്ടായിരുന്നു. ധന സെക്രട്ടറിയുടെ നീക്കങ്ങളെല്ലാം ഏതാനും ദിവസങ്ങളായി സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. ശ്രീലേഖക്ക് ഇത്തരമൊരു നിരീക്ഷണത്തിന്റെ ചുമതല നല്‍കിയത് സര്‍ക്കാര്‍ തന്നെയാണ്. സാധാരണ ഗതിയില്‍ ഇത്തരം നിരീക്ഷണങ്ങള്‍ പതിവുമാണ്. ഏതു സര്‍ക്കാര്‍ വന്നാലും ഇടഞ്ഞുനില്‍ക്കുന്നവര്‍ക്ക് മേല്‍ നിരീക്ഷണങ്ങള്‍ ഉണ്ടാവും.
യോഗവിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചത് അദ്ദേഹത്തിന് വിശ്വസ്തരായ ഐ.എ.എസുകാര്‍ തന്നെയാണ്. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്റലിജന്‍സ് വിഭാഗത്തോട് യോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ആരാത്തെങ്കിലും അറിഞ്ഞില്ലെന്ന മട്ടാണ് ഇന്റലിജന്‍സ് മേധാവി സ്വീകരിച്ചത്.
ശ്രീലേഖക്ക് വിജിലന്‍സ് ഡയറക്ടറോട് വ്യക്തിപരമായി എതിര്‍പ്പുണ്ട്. ധന സെക്രട്ടറിയുടെ മുറിയില്‍ നടന്ന യോഗം വിജിലന്‍സ് മേധാവിക്ക് എതിരായിരുന്നു. അതുകൊണ്ടായിരിക്കും അറിഞ്ഞ വിവരം ശ്രീലേഖ മറച്ചു വച്ചത്. അന്നു തന്നെ ശ്രീലേഖയെ മാറ്റുമെന്ന കാര്യം ഉറപ്പായിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.
https://www.facebook.com/Malayalivartha