ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ അന്വേഷണ സംഘം മറച്ചുപിടിച്ചത് എന്തിന്...കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നു..മരണം കൊലപാതകമോ?

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേരളത്തെ പിടിച്ചുലച്ച കൊലപാതകേസായിരുന്നു ജിഷയുടേത്. അത് കൊലപാതകം എന്നതില്‍ തര്‍ക്കമില്ലായിരുന്നു. എന്നാല്‍ നിലവില്‍ ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമോ ആത്മഹത്യയോയെന്ന രണ്ടുവാദം ഉയര്‍ന്നുവരികയാണ്. ഈ മരണം കേരളത്തില്‍ ആകെമാനം കത്തിപ്പടരുകയാണ്. അനുദിനം പുതിയ വെളിപ്പെടുത്തലുകളും ന്യൂസുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത. ജിഷ്ണുവിന്റെ ശരീരത്തിലെ മാരകമായ മുറിവുകള്‍ അത്തരമൊരു വിവാദത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. മൃതദേഹത്തില്‍ പുറത്ത് കാണാവുന്ന തരത്തില്‍ മുറിവുകളുണ്ടായിട്ടും തുടര്‍ന്നുള്ള പരിശോധനകളില്‍ ഇത് രേഖപ്പെടുത്താത്തതാണ് സംശയത്തിന് ഇട നല്‍കുന്നത്. ജിഷക്കേസിലെപോലെ ഈക്കേസും ഒതുക്കാന്‍ നന്നായി കളികള്‍ നടന്നതായി പോലീസ് സംശയിക്കുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രേരണക്കുറ്റമോ മാനസിക പീഡനമോ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ പരിധിയില്‍ കേസ് വരുമോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മ നല്‍കിയ പരാതി ഗൗരവത്തോടെ കണ്ടാണ് അന്വേഷണം നടക്കുന്നത്.
എന്തുകൊണ്ട് എഫ് ഐ ആറില്‍ മുറിവുകള്‍ രേഖപ്പെടുത്തിയില്ലെന്നത് അന്വേഷണ സംഘത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ജിഷ്ണുവിന്റേത് വെറുമൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതിന് തെളിവാണിതെന്ന വിലയിരുത്തലും സജീവമാണ്. ജീഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചതായുള്ള പ്രചരണം വ്യാജമാമെന്നും കണ്ടെത്തിയതോടെ മരണത്തില്‍ മറ്റുപല കാരങ്ങളുമുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്
ഈ സാഹചര്യത്തില്‍ തെളിവ് ശേഖരിക്കാന്‍ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പൊലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചതായും സൂചനയുണ്ട്. ജിഷ്ണുവിന്റെ മൂക്കിനും കണ്ണിനുമിടയിലുള്ള മുറിവാണ് വേണ്ടത്ര പരിഗണിക്കാതെ പോയവയില്‍ പ്രധാനം. മരണത്തിനു മുമ്പാണ് മുറിവ് പറ്റിയതെന്നത് ഇതിലെ ചോര വ്യക്തമാക്കുന്നതായി ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നു. തൂങ്ങിയതിനുശേഷമാണ് മുറിവ് പറ്റുന്നതെങ്കില്‍പ്പോലും ശരീരത്തിന് ഈ രീതിയില്‍ കാണില്ലെന്നാണ് വിലയിരുത്തല്‍.
മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് വളരെ വ്യക്തവുമായിരുന്നു. എന്നിട്ടും ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പല രേഖകളിലുമില്ല. എഫ്.ഐ.ആറിനു പുറമെ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഈ മുറിവുകള്‍ പറയുന്നില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുറിവുകളില്ല. ഇതോടെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത ഏറെയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
കാല്‍വെള്ളയിലും വയറിലും അടിച്ച പാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ജിഷ്ണുവിന്റെ ബനിയന്‍ കീറിയ നിലയിലായിരുന്നെന്നും പറയുന്നു. അസ്വാഭാവിക മരണം എന്ന നിലയിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും മുറിവുകളിലെ അസ്വാഭാവികത ചര്‍ച്ചചെയ്തുവെന്നാണ് അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇതുവരെയുള്ള മൊഴികളും തെളിവുകളും വിലയിരുത്തി. അതിന് ശേഷമാണ് മൃതദേഹ പരിശോധനയുടെ സാധ്യത തേടാന്‍ തീരുമാനിച്ചത്. ജിഷ്ണുവും മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നത്തിലായിരുന്നെന്ന വാര്‍ത്തകളും സജീവമാണ് ഇതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കോപ്പിയടി വിവാദം മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha
























