ബൈക്ക് യാത്രികരെ അജ്ഞാത സംഘം വെട്ടിവീഴ്ത്തി; ഒരാളുടെ നില ഗുരുതരം

വെള്ളറടയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടംഗ സംഘത്തെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിവീഴ്ത്തി. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47), പാട്ടംതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (45) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
തിങ്കളാഴ്ച രാത്രി പത്തോടെ പാട്ടംതലയ്ക്കലിനു സമീപമായിരുന്നു ആക്രമണമുണ്ടായത്.. വെള്ളറടയില്‍ ഫ്രൂട്ട്‌സ് സ്റ്റാള്‍ നടത്തുന്ന ജയകുമാര്‍ കടയടച്ച് ബന്ധുവായ അനില്‍കുമാറുമായി ബൈക്കില്‍ പോകവെ രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം കമ്പിപ്പാരക്കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ രണ്ടുപേരെയും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയകുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ആക്രമണത്തിന് ഇരയായവരുടെ മൊഴിയെടുത്തു. ചെമ്പൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതാണ് പോലീസിനു ലഭിച്ച മൊഴി. മാസങ്ങള്‍ക്കു മുന്‍പ് പാട്ടംതലയ്ക്കല്‍ സ്വദേശി സുരേഷ്‌കുമാറിനെ ഇതേ ആക്രമിസംഘം ആക്രമിച്ചിരുന്നു. പോലീസ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha
























