പി സി ജോര്‍ജിന്റെ ട്രെയിന്‍ തടയല്‍ സമരം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങി

കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് 'കറന്‍സി ആന്തോളന്‍' എന്ന പേരില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം തുടങ്ങി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ തടയല്‍ സമരം നടക്കുന്നത്.
കേരളത്തില്‍ എന്ത് സമരം നടന്നാലും അത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയില്ല. കേരളം എന്ന ഒരു സംസ്ഥാനം ഉണ്ടെന്ന് മോഡി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അതേസമയം, നോട്ട് നിരോധനം നടപ്പാക്കിയിട്ട് രണ്ടു മാസങ്ങള്‍ പിന്നിട്ടിട്ടും പിന്നിട്ടിട്ടും സംസ്ഥാനത്തെ എടിഎമ്മുകളില്‍ പലതും അടഞ്ഞു കിടക്കുകയാണ്.
https://www.facebook.com/Malayalivartha
























