ലോഡ് ഷെഡിങ്ങ് വരുന്നു: മന്ത്രി മലക്കം മറിഞ്ഞാലും കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്

പാലക്കാട് ജില്ലയിലെ ശിരുവാണി ഡാമില്‍ നിന്നാണ് കോയമ്പത്തൂര്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. നിലവില്‍ ഡാമില്‍ വെള്ളമില്ലാത്തതുമൂലം അത് മുടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ ഞെട്ടല്‍ ഉണ്ടാക്കിയ കാര്യമാണ് കാരണം വര്‍ഷങ്ങളായി ഇത് മുടങ്ങാറില്ലാത്തതാണ്. കേരളം മുമ്പില്ലാത്ത വിധം വരള്‍ച്ചയിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ ഡാമുകളിലെ വെള്ളത്തിന്റെ അവസ്ഥ എത്ര പരിതാപകരമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മന്ത്രി സൂചന നല്‍കിയത് കാര്യമായിത്തന്നെ.
സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പവര്‍കട്ട് വേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിനായി കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതിവാങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇതിനോടകം പുറത്തുവന്ന വിവരങ്ങളെ ശരിവെയ്ക്കുകയായിരുന്നു മന്ത്രി എം.എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കൂടുതല്‍ പ്രതിസന്ധിയുണ്ടായാല്‍ സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയത് മാത്രമാണ് ആശ്വാസം. കേന്ദ്രപൂളില്‍ നിന്ന് ഇനിയും കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും മന്ത്രി പറയുന്നു.
വൈദ്യുതി ക്ഷാമം പരിഗണിച്ച് സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ജലവൈദ്യുത പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പള്ളിവാസല്‍ പദ്ധതിയാണ് പരിഗണിക്കുന്നത്. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ കൂടുതല്‍ കാറ്റാടി വൈദ്യുതി പദ്ധതികള്‍ തുടങ്ങുമെന്നും ഇതിനായി സ്വകാര്യ സംരഭകരെയടക്കം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ സംഭവം വിവാദം ആകുന്നതിന് മുമ്പേ മന്ത്രി നിലപാട് തിരുത്തി മലക്കം മറിഞ്ഞു.
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നിലവില്‍ ആലോചനയില്ലെന്നു മന്ത്രി പറഞ്ഞ് തലയൂരി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് അസത്യമാണ്. എം.എം. മണി അങ്ങനെ പറഞ്ഞിട്ടില്ല. കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗാന്ധിറോഡ് 110 കെവി ജിഐഎസ് സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച് ബോര്‍ഡിനു ലാഭമുണ്ടാക്കിത്തരുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 38.4 കോടി അനുവദിച്ച സബ്‌സ്‌റ്റേഷന്‍ പദ്ധതിയുടെ ചെലവ് 34.2 കോടിയില്‍ നിര്‍ത്താനായത് ബോര്‍ഡിന്റെ ചരിത്രനേട്ടമാണെന്നും പറഞ്ഞു. വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ഡാമുകള്‍ വറ്റിവരളുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഫലത്തില്‍ ലോഡ്‌ഷെഡിങ്ങിന് അധികം കാത്തിരിക്കേണ്ടെന്ന് സാരം.
https://www.facebook.com/Malayalivartha
























