ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരെ പിണറായി വിജയന്റെ പ്രസ്താവനയെന്ന് മാധ്യമങ്ങള്‍; അങ്ങനെ പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സംസ്ഥാനത്ത് ക്രൈസ്തവ മാനേജുമെന്റുകളും സാശ്രയ വിഭ്യാഭ്യാസ രംഗത്തെ ദുഷ്പ്രവണതകള്‍ക്ക് പിറകെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടന വേളയിലാണ് പിണറായി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് പറയപ്പെടുന്നു.
വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അടക്കം വന്‍തുക കോഴ വാങ്ങുന്ന നിലയിലേക്ക് പല സ്ഥാപനങ്ങളും എത്തി. ഈ കൊടിയ അഴിമതി അംഗീകരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യകാലങ്ങളില്‍ ജനങ്ങളെ സേവിക്കുന്ന രീതിയിലാണ് ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. മികവുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത് സമൂഹത്തിന് സംഭാവന നല്‍കിയിട്ടുമുണ്ട്. എന്നാല്‍ സ്വാശ്രയ മേഖല കടന്നുവന്നതോടെ വിദ്യാഭ്യാസരംഗം കച്ചവടമായി. നല്ലതുപോലെ ലാഭമുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് എന്ന ചിന്തയുയര്‍ന്നുവന്നു. അതോടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ പലതും പുതിയ പ്രവണതയുടെ ഭാഗമായി.
എന്നാല്‍ പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തി. ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഏതെങ്കിലും കോളജ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വിലക്കണമെന്നും വിദ്യാഭ്യാസച്ചട്ട ഭേദഗതി പിന്‍വലിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























