സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം നാലുജില്ലകള്‍ ഒപ്പത്തിനൊപ്പം

അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ 78 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. 76 പോയിന്റുമായി ആതിഥേരായ കണ്ണൂരും തൃശൂരൂം തൊട്ടു പിന്നിലുണ്ട്. നദികളുടെ പേരിട്ട 20 വേദികളിലായി 234 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതില്‍ 9 ഇനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി.
12,000 വിദ്യാര്‍ത്ഥികള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നു. ഇതുവരെ 283 അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട്. ആതിഥേയരായ കണ്ണൂര്‍ ജില്ലക്കാരുടേതാണ് ലഭിച്ച അപ്പീലുകളില്‍ 166 എണ്ണവും. ഹയര്‍ സെക്കന്‍ഡറിയില്‍ 91, ഹൈസ്‌കൂളില്‍ 75 വീതം അപ്പീലുകളാണ് കണ്ണൂരില്‍ നിന്നെത്തിയത്. 857 കുട്ടികളാണ് ഇതുവരെ അനുവദിച്ച അപ്പീലുകള്‍ വഴി മല്‍സരിക്കാനെത്തുന്നത്. അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ജില്ലാ അധികൃതര്‍ക്കു വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























