കൊച്ചി മെട്രോ പദ്ധതി വൈകും... വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല

കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാനായ ഇ. ശ്രീധരന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി വൈകുന്നതിന്റെ മുഖ്യകാരണം സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് . മെട്രോയുടെ കോച്ചുകളുടെ നിര്‍മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്‌തതും പദ്ധതി വൈകാന്‍ ഇടയാക്കുന്നതായും അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിലെ സാഹചര്യം കണക്കിലെടുത്താല്‍ അതിവേഗ റെയില്‍ ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha