അയല്‍വാസിക്ക് മദ്യപിക്കാന്‍ 'സഹായം' നല്‍കാത്തതിന് വീട്ടമ്മയെയും മക്കളെയും വീടുകയറി അക്രമിച്ചു; കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെയും മക്കളെയും നാലുപേര്‍ ചേര്‍ന്ന് വീടുകയറി അക്രമിച്ചു. ബൈക്ക് കത്തിക്കുകയും വീട്ടുപകരണങ്ങള്‍ തര്‍ക്കുകയും ചെയ്തു. മദ്യപിക്കാന്‍ ആവശ്യമായ വെള്ളം കൊടുക്കാത്തതാണ് കാരണമെന്ന് വീട്ടമ്മ പറയുന്നു.
ബാലരാമപുരം സ്വദേശി സന്ധ്യയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. അയല്‍വാസിയായ യുവാവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് സന്ധ്യയും മക്കളെയും മര്‍ദ്ദിക്കുകയും വീട് തീവച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതുവെന്നാണ് പരാതി. വീട്ടുപകരണങ്ങളും ബൈക്കും തയ്യല്‍മെഷീനും അക്രമിസംഘം നശിപ്പിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതിയുമായി ബാലരാമപുരം പൊലീസിനെ സമീച്ചുവെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. സന്ധ്യും മക്കളും ഇന്നലെ പൊലീസ് സ്‌റ്റേഷന്‍ വരാന്തയിലാണ് കഴിഞ്ഞത്. പിന്നീട് വനിതാ സെല്ലിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും പരാതി നല്‍കി. നേരിട്ടെത്തി അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha
























