വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡാക്രമണം; നഴ്‌സായ യുവതി അറസ്റ്റില്‍

പ്രണയത്തിന്റെ വില പ്രണയിക്കുന്നവര്‍ തിരിച്ചറിയണം ഇല്ലെങ്കില്‍. വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്‌സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. ബംഗളൂരു വിജയ്‌നഗറിലായിരുന്നു സംഭവം.
ജയകുമാറും ലിഡിയയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ജയകുമാര്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. എന്നാല്‍ ജയകുമാര്‍ നിലപാട് മാറ്റാന്‍ തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയകുമാറിനെ തേടിയെത്തിയ ലിഡിയ മുഖത്തടിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിഡിയ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരുമ്പോക്കിനായി പ്രണയിക്കുന്നവര്‍ ജാത്രതൈ.
https://www.facebook.com/Malayalivartha
























