എന്റെ ഉറക്കം കെടുത്തിയവരെ വിടില്ല... കുറ്റം ചെയ്‌തവരുടേയും ഉറക്കം പോകട്ടെ, നമ്പര്‍ വണ്‍ മര്യാദക്കാരന്‍ അബ്‌ദുള്ളക്കുട്ടി, മുഖ്യമന്ത്രി ഭാഗ്യവാന്‍

കുറേനാള്‍ എന്റെ ഉറക്കം പോയില്ലേ, കുറ്റം ചെയ്‌തവരുടെയും ഉറക്കം പോകട്ടെ… തന്റെ ഉറക്കം കെടുത്തിയവരെ വിടില്ലെന്ന മട്ടില്‍ സരിത എസ് നായര്‍ രംഗത്തെത്തിയതോടെ തണുത്തു മരവിച്ചിരുന്ന തെരഞ്ഞെടുപ്പ് രംഗം ഉഷാറായി. ഇനിയുള്ള രാവുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നാണ് സരിതയുടെ വാഗ്‌ദാനം. മലയാള സമൂഹം ഒരു ആന്റി ക്ലൈമാക്‌സ് കാണുന്നതിന്റ ത്രില്ലില്‍ കാത്തിരിക്കുകയാണ്. ചാനലുകളില്‍ ഉയര്‍ന്ന് വരാത്ത പല ഉന്നതന്മാരുടേയും പേരുകള്‍ സരിത വിളിച്ചു പറയുമെന്നാണ് അറിയുന്നത്. അതില്‍ ആദ്യത്തെ പേരാണ് മര്യാദ പുരുഷോത്തമനെന്ന് പേരെടുത്ത അബ്‌ദുള്ളക്കുട്ടി.
രാത്രി നിരന്തരം ഫോണ്‍ വിളിച്ചു ശല്യംചെയ്‌തിരുന്ന അബ്‌ദുള്ളക്കുട്ടി താന്‍ അറസ്‌റ്റിലാകുന്നതിനു രണ്ടുമാസം മുമ്പ് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലേക്കു ക്ഷണിച്ചെന്നു സരിത പറഞ്ഞു. അബ്‌ദുള്ളക്കുട്ടിയെക്കുറിച്ചു മുന്‍ധാരണയുണ്ടായിരുന്നതിനാല്‍ ഹോട്ടലിലേക്കു പോകേണ്ടന്നു വയ്‌ക്കുകയായിരുന്നു.
ഫോണിലൂടെ അബ്‌ദുള്ളക്കുട്ടി സഭ്യമല്ലാത്ത കാര്യങ്ങളാണു സംസാരിച്ചിരുന്നത്. സ്‌ത്രീയെന്ന നിലയില്‍ അബ്‌ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിയുണ്ട്. വെളിപ്പെടുത്തലുകള്‍ തന്റെ പ്രതികാരമാണെന്നു പറഞ്ഞായിരുന്നു സരിതയുടെ തുറന്നുപറച്ചില്‍.
60 ദിവസത്തോളം തുടര്‍ച്ചയായി വിളിച്ച അബ്‌ദുള്ളക്കുട്ടി ഒരുദിവസംപോലും ശല്യം ചെയ്യാതിരുന്നിട്ടില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോണ്‍ എടുക്കും വരെ എം.എല്‍.എ. വിളിച്ചുകൊണ്ടേയിരുന്നു. അറസ്‌റ്റിലായശേഷവും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കണ്ണൂര്‍ മണ്ഡലത്തില്‍ സോളാര്‍ പാനല്‍ സ്‌ഥാപിക്കുന്നതിനുവേണ്ടിയാണ് അബ്‌ദുള്ളക്കുട്ടി തന്നെ കണ്ണൂരിലേക്ക് ആദ്യം ക്ഷണിച്ചത്. അന്നുമുതല്‍ ശല്യവും ആരംഭിച്ചു.സോളാര്‍ കേസില്‍ അറസ്‌റ്റിലായശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അബ്‌ദുള്ളക്കുട്ടി എസ്.എം.എസ്. അയച്ചു. ഫോണ്‍ പോലീസ് കസ്‌റ്റഡിയിലായിരുന്നു.
ഇതു ഫോണ്‍ രേഖകള്‍ പരിശോധിച്ച് ആര്‍ക്കും കണ്ടെത്താവുന്നതാണെന്നും സരിത പറഞ്ഞു. അബ്‌ദുള്ളക്കുട്ടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്ന സൂചനയും സരിത നല്‍കി. പല രാഷ്‌ട്രീയ നേതാക്കളും തന്നെ ചൂഷണം ചെയ്‌തു.
വലിയനേതാക്കളും ചെറിയ നേതാക്കളും ഇതില്‍പ്പെടും. അതേപ്പറ്റി രണ്ടുദിവസത്തിനകം മാധ്യമങ്ങളോടു തുറന്നു പറയും. ഒപ്പംനിന്ന ഒരാള്‍ പോലും ആവശ്യസമയത്ത് സഹായിക്കാനെത്തിയില്ല.
ഒരുഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തീരുമാനിച്ച തന്നെ രണ്ടു കോണ്‍ഗ്രസ് നേതാക്കളാണു സഹായിച്ചത്. ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്താമെന്നും സരിത പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഭാഗ്യവാനാണ്. മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറവ് സാക്ഷാല്‍ സരിതയും സമ്മതിച്ചതോടെ ഇനി ആരെ പേടിക്കാന്‍ .
ഇതിനിടെ സരിത ഉന്നയിച്ച ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എയുടെ വീടിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
പള്ളിക്കുന്നിലെ വീടിനും നാറാത്തെ തറവാടിനും കണ്ണൂരിലെ ക്യാംപ് ഓഫീസിനുമാണു സുരക്ഷ ഏര്‍പ്പെടുത്തിയത്. വീടിനും അബ്‌ദുള്ളക്കുട്ടിക്കും നേരെ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കാവല്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha