റീ ചാര്‍ജ് ചെയ്യാനായി കടയില്‍ നല്‍കിയ ഫോണ്‍നമ്പരില്‍ വിളിച്ച് വീട്ടമ്മയോട് അശ്ലീലം പറഞ്ഞ പോലീസുകാരന് സസ്‌പെന്‍ഷന്‍

കടയില്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനായി എത്തിയ ഒരു വീട്ടമ്മ കടയുടമയോട് തന്റെ മൊബൈല്‍ നമ്പര്‍ പറയുന്നതു കേട്ടുനിന്ന തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: ജോര്‍ജുകുട്ടി ആ നമ്പര്‍ തന്റെ മൊബൈലില്‍ രേഖപ്പെടുത്തി.
അല്‍പസമയത്തിനുശേഷം അയാള്‍ ഇവരെ വിളിച്ച് അശ്ലീലം പറയുകയായിരുന്നു. വീട്ടമ്മ കടയില്‍ തിരിച്ചെത്തി ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാഞ്ഞിരമറ്റം ബൈപ്പാസിലെ പോലീസ് സ്‌റ്റേഷന് സമീപത്തെ കടയില്‍ തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സ്‌പെഷല്‍ ബ്രാഞ്ച് പോലീസും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
https://www.facebook.com/Malayalivartha
























