സരിതാ നായരുടെ രഹസ്യ ഫോണ്‍സംഭാഷണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്ന് ഹേമചന്ദ്രന്റെ മൊഴി

സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്ന് പ്രത്യേക അന്വേഷകസംഘം തലവനും എഡിജിപിയുമായിരുന്ന ഹേമചന്ദ്രന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
സരിത എസ് നായര്‍ ഫോണിലൂടെ എപ്പോഴൊക്കെ, ഏതൊക്കെ ഉന്നതരുമായി ബന്ധപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണമേഖലാ എഡിജിപിയെ ചുമതലപ്പെടുത്തിയതായി നിയമസഭയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യം ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഹേമചന്ദ്രന്‍ സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്.
രേഖാമൂലമോ വാക്കാലോ ഉത്തരവുണ്ടായിട്ടില്ല. ഉത്തരവുണ്ടായിരുന്നുവെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സലീംരാജ്, ജിക്കുമോന്‍, ജോപ്പന്‍ തുടങ്ങിയവരുമായി സരിത നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഫോണുകളുടെ സിഡിആര്‍ വച്ചുള്ള പരിശോധന നടത്തിയില്ല. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, ആര്യാടന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍, ഐജി പത്മകുമാര്‍ എന്നിവരുമായി ഫോണ്‍ വിളിച്ചതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍മുമ്പാകെ ഫയല്‍ചെയ്ത സത്യവാങ്മൂലം എല്ലാ വസ്തുതകളും തിരക്കിയിട്ടായിരുന്നില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. സലീം രാജിനെയും ടി സി മാത്യുവിനെയും വീണ്ടും വിസ്തരിച്ചതിന്റെ വസ്തുത മനസ്സിലാക്കിയില്ല. എന്നാല്‍ വസ്തുത മനസ്സിലാക്കാതെ സത്യവാങ്മൂലം ഫയല്‍ചെയ്തതിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ഇതൊന്നും കണ്ടെത്തലിനെ ബാധിക്കില്ല. ഇവിടെ എന്തുനടക്കില്ലെന്ന് മനസ്സിലാക്കാതെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























