മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്ന ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയന്‍

മന്ത്രിസഭാംഗങ്ങളെല്ലാം തുല്യരാണെന്നും മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ലെന്നും മുഖ്യമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനാരെന്ന പൊതുഭരണ സെക്രട്ടറിയുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
വ്യവസായവകുപ്പ് മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ രാജിക്കുശേഷം എം.എം മണി ചുമതലയേല്‍ക്കുന്ന സമയത്ത് സഭയിലെ രണ്ടാമന്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് പൊതുഭരണവകുപ്പ് ആരാഞ്ഞിരുന്നു. ഇതിനുളള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. അതെസമയം മുഖ്യമന്ത്രിയുടെ മറുപടിയടങ്ങിയ ഫയല്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് പറഞ്ഞു.
മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്ന് പിണറായി വിജയനോട് ഫയല്‍വഴി ആരാഞ്ഞിരുന്നത് പൊതുഭരണ സെക്രട്ടറിആയിരുന്ന ഉഷ ടൈറ്റസായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ സ്ഥാനത്ത് നിന്ന് മാറ്റി ഷീലാ തോമസിനെ നിയമിച്ചിരുന്നു.
ഇ.പി. ജയരാജനുപകരം എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വ്യവസായ വാണിജ്യ, കായിക വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീന് നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മന്ത്രിസഭയിലെ രണ്ടാമനാരെന്ന് ഉഷ ടൈറ്റസ് മുഖ്യമന്ത്രിയോട് ആരാഞ്ഞത്.
പ്രോട്ടോകോള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ചോദ്യം. എന്നാല്‍, ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. തൊട്ടുപിന്നാലെയാണ് ഉഷ ടൈറ്റസിന്റെ മാറ്റം.
ഭരണഘടനയും പ്രോട്ടോക്കോളും പ്രകാരം മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം തുല്യരാണ്. മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ല. സര്‍ക്കാര്‍ ഡയറിയില്‍ അടക്കം മന്ത്രിമാരുടെ പേര് ചേര്‍ക്കേണ്ടി വരുമ്പോള്‍ അക്ഷരമാലാക്രമത്തില്‍ പ്രസിദ്ധീകരിക്കണം. അതാണ് കീഴ് വഴക്കം.
അതിനിടെ സര്‍ക്കാര്‍ ഡയറിയില്‍ സി.പി.ഐ.എം മന്ത്രിമാരുടെ പേരിനു ശേഷം സി.പി.ഐ ഉള്‍പ്പെടെ ഘടകകക്ഷി മന്ത്രിമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അക്ഷരമാലാ ക്രമം തെറ്റിച്ച് അച്ചടിച്ച 40000 സര്‍ക്കാര്‍ ഡയറികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha
























