കസ്‌തൂരി പിന്‍വലിച്ചാല്‍ ഗാഡികില്‍ വരുമെന്ന് മുഖ്യമന്ത്രി, അത് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല വികാരപരമായി പ്രതികരിച്ചിട്ട് കാര്യമില്ല

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13ന് ഇറങ്ങിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ചാല്‍ നടപ്പാകുക ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്, അത് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ ആട്ടിയോടിച്ചുള്ള പരിസ്ഥിതി സംരക്ഷണമല്ല വേണ്ടത്. വിഷയത്തില്‍ വികാരപരമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ച് കേരളം വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കാത്തതു കൊണ്ട് കേരളത്തിന് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിഷയം അവതരിപ്പിച്ചത്. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും കേന്ദ്രതീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വീരപ്പമൊയ്‌ലിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി കെ എം മാണി. രാവിലെ വീരപ്പമൊയ്‌ലിയുമായി ഫോണില്‍ സംസാരിച്ചതായും മാണി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്രനിലപാട് അനുകൂലമല്ലെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha